ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന താരമെത്തുന്നു, സുഹൈർ ബ്ലാസ്റ്റേഴ്‌സിലേക്ക്‌ തന്നെ

മോഹൻ ബഗാനിൽ നിന്നാണ് താരം നോർത്ത് ഈസ്റ്റിലേക്കെത്തിയത്.കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് വേണ്ടി 19 മത്സരങ്ങളിൽ നിന്ന് നാല് ഗോളും രണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു

ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന താരമെത്തുന്നു, സുഹൈർ ബ്ലാസ്റ്റേഴ്‌സിലേക്ക്‌ തന്നെ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്താൻ സാധ്യതകൾ ഏറുന്നു. പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

ട്രാൻസ്ഫർ മാർക്കറ്റിന്റെ റിപ്പോർട്ട്‌ പ്രകാരം 79 ശതമാനമാണ്  സുഹൈർ ബ്ലാസ്റ്റേഴ്‌സിലെക്കത്താനുള്ള സാധ്യത .ഇന്നലെ ഇത് 49 ശതമാനമായിരുന്നു. അത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് താരം എത്തിയേക്കുമെന്ന് തന്നെ കരുതപെടുന്നു.

നിലവിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ താരമാണ് അദ്ദേഹം.12.50 മില്യണ് ഇന്ത്യൻ രൂപയാണ് താരത്തിന്റെ നിലവിലുള്ള മാർക്കറ്റ് വാല്യൂ.ബ്ലാസ്റ്റേഴ്‌സ് വിളിച്ചാൽ താൻ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് ഇതിനോടകം തന്നെ സുഹൈർ പ്രഖ്യാപിച്ചു കഴിഞ്ഞു.

മോഹൻ ബഗാനിൽ നിന്നാണ് താരം നോർത്ത് ഈസ്റ്റിലേക്കെത്തിയത്.കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് വേണ്ടി 19 മത്സരങ്ങളിൽ നിന്ന് നാല് ഗോളും രണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.